കല്‍ക്കരിബ്ളോക്ക്: കേരളം കേന്ദ്രത്തിന് കത്തയച്ചു

ന്യൂദൽഹി: ഒഡിഷയിലെ വൈതരണിയിൽ  കേരളത്തിന് അനുവദിച്ച കൽക്കരിബ്ളോക്കിൽ ഖനന പ്രവ൪ത്തികൾ തുടങ്ങാൻ വൈകുന്നതിൽ കേന്ദ്രം കേരളത്തിന് നോട്ടീസ് അയച്ചു. ഈ  സാഹചര്യത്തിൽ ഖനനാനുമതി റദ്ദാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രത്തിന് മറുപടി കത്തയച്ചു.
2007ലാണ് കേരളത്തിന് ഒഡിഷയിൽ കൽക്കരി ബ്ളോക്ക് അനുവദിച്ചത്. ഇവിടെ നിന്നു കിട്ടുന്ന കൽക്കരി ഉപയോഗിച്ച് ചീമേനി താപ വൈദ്യുത നിലയം പ്രവ൪ത്തിപ്പിക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി. പിന്നീട്, ഒഡിഷ സ൪ക്കാറുമായ ചേ൪ന്ന് വൈതരണിയിൽ തന്നെ താപവൈദ്യുത നിലയം സ്ഥാപിക്കാനും ആലോചിച്ചിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പിലായില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം നോട്ടീസ് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.