കടുത്തുരുത്തി: ശക്തമായ ഇടിമിന്നലിൽ തെങ്ങ് ഛിന്നഭിന്നമായി.ഞീഴൂ൪ പാഴൂതുരുത്ത് കുഴിവേലിൽ അലക്സാണ്ട൪ ജോസഫിൻെറ (ചാണ്ടി) വീട്ടുമുറ്റത്തുനിന്ന തെങ്ങാണ് ഇടിമിന്നലിൽ പൊട്ടിച്ചിതറിയത്.
ഞായറാഴ്ച വൈകുന്നേരം 5.30നാണ് സംഭവം. 40 അടി ഉയരമുള്ള തെങ്ങിൻെറ 30 അടിയോളം ഭാഗം പൊട്ടിച്ചിതറി.ചാണ്ടിയുടെ വീടിൻെറ രണ്ടാം നിലയിലെ സിറ്റൗട്ടിലെ ഗ്രില്ല് തക൪ത്താണ് തടിയുടെ ഒരു കഷണം നിലംപൊത്തിയത്. സമീപമുള്ള കൂമ്പനായിൽ ജിമ്മി, മുക്കുംചാത്തിയിൽ രാജേന്ദ്രൻ, മനക്കപറമ്പിൽ സന്തോഷ്, കുഴിവേലിൽ അപ്പച്ചൻ സമീപത്തെ അങ്കണവാടിയുടെ മുറ്റം എന്നിവിടങ്ങളിലും തടി കഷണങ്ങൾ ചിതറിവീണു. ഈ സമയം അലക്സാണ്ടറും കുടുംബവും വീട്ടുമുറ്റത്തുണ്ടായിരുന്നു. മിന്നലിൽ സമീപപ്രദേശത്തെ പലരും ബോധരഹിതരായി. മിക്ക വീടുകളിലെയും ഗൃഹോപകരണങ്ങൾ നശിച്ചു. റവന്യൂ അധികൃത൪ എത്തി നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.