വിദേശമദ്യ വില്‍പന: സ്ത്രീ അറസ്റ്റില്‍

കഴക്കൂട്ടം: അനധികൃത വിദേശ മദ്യവിൽപനക്കിടെ മുരുക്കുംപുഴ സ്വദേശിനി ലീലയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്. തുറസ്സായ സ്ഥലത്ത് മദ്യവിൽപന നടത്തവെയാണ് പിടികൂടിയതെന്ന് മംഗലപുരം പൊലീസ് അറിയിച്ചു. മുമ്പും ഇവ൪ പിടിയിലായിട്ടുണ്ട്. മുരുക്കുംപുഴയിൽ അനധികൃത മദ്യവിൽപന നടക്കുന്നെന്ന നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ ചന്ദ്രദാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.