കോഴിക്കോട്: റോഡിന് ഇരുവശങ്ങളിലുമായുള്ള നഗരത്തിലെ ബസ്സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന റോഡ് സുരക്ഷാ സമിതിയുടെ തീരുമാനം നടപ്പിലായില്ല. റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസവും രൂക്ഷമായ ഗതാഗതകുരുക്കും തുട൪ അപകടങ്ങളും കണക്കിലെടുത്താണ് എരഞ്ഞിപ്പാലം ഇ.എസ്.ഐ ആശുപത്രി പരിസരം, കാരപ്പറമ്പ്, സിവിൽ സ്റ്റേഷൻ, മലാപ്പറമ്പ്, വണ്ടിപ്പേട്ട, മൂഴിക്കൽ, തുടങ്ങി ‘അഭിമുഖ’ സ്റ്റോപ്പുകളിൽ ഓരോന്ന് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ട്രാഫിക് പൊലീസും പൊതുമരാമത്ത് വകുപ്പും തമ്മിലെ ഏകോപനമില്ലായ്മയാണ് തീരുമാനം നടപ്പിലാകാത്തതിന് തടസ്സം.
കാരപ്പറമ്പിലെ വളവിലാണ് ‘നേ൪ക്കുനേരെ’ സ്റ്റോപ്പുകൾ. ഓരോ ബസുകൾ നി൪ത്തുന്നതോടെ ഗതാഗതം തടസ്സപ്പെടുന്നു. വാഹന നിരകൾക്കിടയിലൂടെ വേണം കാൽനടയാത്രക്കാ൪ക്ക് റോഡ് മുറിച്ച് കടക്കാൻ. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. എരഞ്ഞിപ്പാലം മാറാട് കോടതിക്ക് സമീപവും തൊട്ടുമുന്നിലെ ഇ.എസ്.ഐ ആശുപത്രിക്കടുത്തുമായി രണ്ട് സ്റ്റോപ്പുകളുണ്ട്. വയനാട്-ബാലുശ്ശേരി റൂട്ടിലുള്ള ബസുകൾ നിരയായി നി൪ത്തിയിടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡിന് നടുവിൽ ഡിവൈഡറുള്ളത് കാൽനടയാത്രക്കാ൪ക്ക് തെല്ല് ആശ്വാസമാകുന്നുണ്ട്.
എന്നാൽ, സിവിൽ സ്റ്റേഷനുമുന്നിലായി കേവലം 10 മീറ്റ൪ മാറിയാണ് രണ്ട് സ്റ്റോപ്പുകൾ. വെള്ളിമാട്കുന്ന് ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കുക ഏറെ ശ്രമകരമാണ്. ബസിൻെറ പിന്നിലൂടെ റോഡിൻെറ മധ്യഭാഗത്ത് എത്തുമ്പോഴേക്കും ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ കുതിച്ചെത്തിയിരിക്കും. ഇവിടെ മൂന്നിടത്ത് സീബ്രലൈനുകൾ ഉണ്ടെങ്കിലും ഡ്രൈവ൪മാ൪ ശ്രദ്ധിക്കാറില്ല. ഈ സ്റ്റോപ് 20 മീറ്റ൪ മുന്നിലായുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡൻസ് അസോസിയേഷനുകൾ ജില്ലാ കലക്ട൪ക്ക് നിവേദേനം നൽകിയിരുന്നു. സ്ഥല പരിശോധന നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ജില്ലാ കലക്ട൪ മോട്ടോ൪ വാഹന വകുപ്പിന് നി൪ദേശം നൽകിയിട്ടുണ്ട്.
അതേസമയം, പൊതുമരാമത്ത് വകുപ്പ് ബസ് ഷെൽട്ടറുകൾ മാറ്റി സ്ഥാപിച്ചാൽ ബസ്സ്റ്റോപ്പായി പരിഗണിക്കാമെന്ന് ട്രാഫിക് പൊലീസ് പറയുന്നു. ബസ് ഷെൽട്ടറുകൾ മാറ്റേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കുമാണെന്നാണ് ട്രാഫിക് പൊലീസിൻെറ വാദം. ട്രാഫിക് പൊലീസ്-പൊതുമരമാത്ത്-സിറ്റി പൊലീസ്-നഗരസഭ-റവന്യൂ അധികൃത൪ എന്നിവരടങ്ങുന്ന റോഡ് സുരക്ഷാ കമ്മിറ്റി ഒരേ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ ഏകോപനമില്ലായ്മമൂലം പലപ്പോഴും പ്രാവ൪ത്തികമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.