ചണ്ഡിഗഢ്: ഹരിയാനയിൽ വ൪ധിച്ചുവരുന്ന കൂട്ടമാനഭംഗകേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷനൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഹരിയാനയിലെ ന൪വാന ജില്ലയിലെ സച്ച ഖേര ഗ്രാമത്തിൽ കൂട്ടമാനഭംഗത്തെ തുട൪ന്ന് ആത്മഹത്യചെയ്ത ദലിത് ബാലികയുടെ കുടുംബത്തെ സന്ദ൪ശിച്ചശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അവ൪.
ഇത്തരം പ്രാകൃതപ്രവൃത്തികൾ അവസാനിപ്പിക്കുന്നതിന് ക൪ശന നടപടികൾ ആവശ്യമാണ്. ഹരിയാനയിലെന്നല്ല, രാജ്യത്തിൻെറ ഏത് ഭാഗത്തായാലും ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് പൂ൪ണ നീതിഉറപ്പാക്കുമെന്നും സന്ദ൪ശനശേഷം സോണിയ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ഭൂപീന്ദ൪ സിങ് ഹൂഡയും അവ൪ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.