ഗ്യാസിന് വീണ്ടും കൂട്ടി; പെട്രോള്‍, ഡീസല്‍ വിലയും ഉയരും

ന്യൂദൽഹി: ഡീല൪മാ൪ക്ക് കമീഷൻ വ൪ധിപ്പിച്ചതോടെ പാചകവാതക വില വീണ്ടും കൂടും. ശനിയാഴ്ച മുതൽ സിലിണ്ടറിന് 11.42 രൂപയുടെ വ൪ധനയാണ് നടപ്പാക്കിയത്. സബ്സിഡിയുള്ള സിലിണ്ടറിൻെറ വില ഇതോടെ ശരാശരി 410.42 രൂപയായി. പാചകവാതകക്ഷാമത്തിൻെറ രൂക്ഷത കേരളം അനുഭവിക്കുന്നതിനിടയിൽതന്നെയാണ് വിലവ൪ധനയുടെ മറ്റൊരു തീക്കനൽ.
 പെട്രോൾ, ഡീസൽ വിലയിലും നേരിയ വ൪ധന ഉടൻ ഉണ്ടാകും. രണ്ടിൻെറയും കമീഷൻ വ൪ധിപ്പിക്കുന്ന കാര്യം പെട്രോളിയം മന്ത്രാലയത്തിൻെറ സജീവ പരിഗണനയിലാണ്. പെട്രോളിൻെറ കമീഷൻ 23 പൈസയും ഡീസലിൻേറത് 10 പൈസയും കൂട്ടാനാണ് ഉദ്ദേശ്യം. സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിൻെറ എണ്ണം വ൪ഷത്തിൽ ആറായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതിൻെറ രോഷം കത്തിനിൽക്കുമ്പോൾതന്നെയാണ്, കമീഷൻ വ൪ധിപ്പിച്ച വകയിലും സ൪ക്കാ൪ ഉപയോക്താവിൻെറ ‘പോക്കറ്റടിച്ച’ത്. ഗ്യാസ് സിലിണ്ട൪ കമീഷൻ 25.83 രൂപയിൽനിന്ന് 37.25 രൂപയാക്കി വ൪ധിപ്പിച്ചാണ് പെട്രോളിയം മന്ത്രാലയം ശനിയാഴ്ച ഉത്തരവിറക്കിയത്. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്മേൽ വ്യാപാരികളുടെ കമീഷൻ 12.70 രൂപയിൽനിന്ന് 38 രൂപയാക്കി. അതുപ്രകാരം സബ്സിഡി ഇല്ലാത്ത സിലിണ്ടറിൻെറ വില 883ൽനിന്ന് 921.50 രൂപയാവും. അഞ്ചു കിലോഗ്രാമിൻെറ കൊച്ചു ഗ്യാസ് സിലിണ്ടറിന് കമീഷൻ 5.33 രൂപ വ൪ധിപ്പിച്ച് 18.63 രൂപയാക്കി. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 127 രൂപ വ൪ധിപ്പിച്ച് 883.5 രൂപയാക്കിയത് അടുത്തയിടെയാണ്.
 പെട്രോളിൻെറ കമീഷൻ 23 പൈസ കൂട്ടിയാൽ ഒരു ലിറ്റ൪ പെട്രോളിന്മേൽ വ്യാപാരികൾക്കുള്ള കമീഷൻ തുക 1.72 രൂപയായി ഉയരും. ഡീസലിൻെറ കമീഷൻ 10 പൈസ വ൪ധിക്കുമ്പോൾ 1.01 രൂപയാവും. വ്യാപാരികൾ ആവശ്യപ്പെടുന്നത് യഥാക്രമം 2.10 രൂപയും 1.33 രൂപയുമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.