ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ പത്ത് പവന്‍െറ മാല കവര്‍ന്നു

ഇരിങ്ങാലക്കുട: ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ പത്ത് പവൻെറ സ്വ൪ണമാല കവ൪ന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിലെ വൺവേ റോഡിലാണ് സംഭവം.
ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് മാരാത്ത് സന്തോഷിൻെറ ഭാര്യ സൗമ്യയുടെ മാലയാണ് നഷ്ടപ്പെട്ടത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൗമ്യ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ ഡോക്ടറെ കണ്ടതിന് ശേക്ഷം നഗരസഭാ ബസ് സ്റ്റാൻഡിൽ ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ കറുത്ത് തടിച്ച യുവാവ് മാലപൊട്ടിച്ചെടുത്തത്. ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.