പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 12 പവന്‍ കവര്‍ന്നു

കരൂപ്പടന്ന: വീടിൻെറ പിറക് വശത്തെ വാതിൽ തുറന്ന് പട്ടാപ്പകൽ 12 പവൻെറ സ്വ൪ണാഭരണം കവ൪ന്നു.
കരൂപ്പടന്ന പുതിയറോഡ് പെഴുംകാട് നമ്പ്യാംകുളം സെയ്തുമുഹമ്മദിൻെറ വീട്ടിലാണ് കവ൪ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ 11നും ഉച്ചക്ക് 2.30നും ഇടയിലാണ് സംഭവം. സെയ്തുമുഹമ്മദിൻെറ ഭാര്യ നഫീസയും മകളും കൊടുങ്ങല്ലൂ൪ ആശുപത്രിയിൽ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വ൪ണമാണ് മോഷ്ടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.