പത്തിരിപ്പാല: ടെലിഫോണിലൂടെ ലോട്ടറി സമ്മാന തട്ടിപ്പ് വ്യാപകമാകുന്നു. പരാതിയില്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയാതെ പൊലീസ് കുഴങ്ങുന്നു. ജില്ലയിലെ വിവിധ മേഖലകളിലായി നൂറുകണക്കിന് സമ്മാന തട്ടിപ്പുകളാണ് പുറത്ത് വരുന്നത്.
ചിറ്റൂ൪, പഴയ ലക്കിടി, ചെ൪പ്പുളശ്ശേരി മേഖലകളിലാണ് സമ്മാന തട്ടിപ്പിനിരയായവ൪ കൂടുതലും. നമ്പറുകൾ തരപ്പെടുത്തി വീടുകളിലേക്ക് നേരിട്ടാണ് തട്ടിപ്പുകാ൪ ഫോൺ ചെയ്യുന്നത്.
പകൽ സമയങ്ങളിൽ വീടുകളിലുള്ള സ്ത്രീകളാണ് വലയിൽപെടുന്നതിൽ ഏറെയും. ഫോൺ നമ്പറിൽ സമ്മാനമടിച്ചെന്നും സ്വ൪ണമാണെന്നും അറിയുമ്പോൾ സ്ത്രീകൾ വിലാസം നൽകുന്നതോടെയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
രണ്ടാഴ്ചക്കകം പോസ്റ്റ് ഓഫിസിൽ വി.പി.പിയായി എത്തുന്ന പൊതിയിൽ കള൪ പൊടികളുള്ള പാക്കറ്റുകൾ കാണുമ്പോഴാണ് ചതി മനസ്സിലാകുക.
തട്ടിപ്പ് മനസ്സിലാക്കി തിരികെ വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. യു.പിയിൽ നിന്നെന്ന് പറഞ്ഞാണ് വിളിക്കുന്നതെങ്കിലും കോഴിക്കോട് ജില്ലയിലെ പോസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
തട്ടിപ്പ് വ്യാപകമായതിനാൽ ഇത്തരം സമ്മാനപ്പെട്ടികൾ അയക്കുമ്പോൾ പോസ്റ്റൽ അധികൃത൪ക്ക് ഇത്തരക്കാരെ പിടികൂടാനാകും. പോസ്റ്റ് ഓഫിസുകളിലൂടെ വരുന്ന പാഴ്സലുകൾ പൊട്ടിക്കാതെ അധികൃത൪ക്ക് തന്നെ തിരിച്ച് നൽകിയാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനാകും.
പഴയ ലക്കിടിയിലും ചിറ്റൂരിലും ഉണ്ടായ തട്ടിപ്പ് സമാനമാണ്. ഇത്തരം വലിയ തട്ടിപ്പ് സംഘം കേരളത്തിൽ സജീവമാണെന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥ൪ പറയുന്നത്. തട്ടിപ്പിൽ നിരവധി പേ൪ കുടുങ്ങിയിട്ടുണ്ടെങ്കിലും പലരും സംഭവം പുറത്ത് പറയാത്തതും പൊലീസിൽ പരാതി നൽകാത്തതുമാണ് പ്രശ്നം. തട്ടിപ്പിൽ കുടുങ്ങരുതെന്നാണ് പൊലീസിൻെറ മുന്നറിയിപ്പ്.
പരാതി നൽകിയാൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസ് തയാറാണെങ്കിലും പരാതികളുണ്ടാകാറില്ല. ഇത്തരം സംഘങ്ങളെ പിടികൂടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.