വാരാമ്പറ്റ ഗവ. യു.പിക്ക് ഹൈസ്കൂള്‍ പദവി; ഗ്രാമം ആഹ്ളാദത്തില്‍

മാനന്തവാടി: നീണ്ട വ൪ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വാരാമ്പറ്റ ഗവ. യു.പി സ്കൂളിനെ ഹൈസ്കൂളായി ഉയ൪ത്തിയതോടെ ഗ്രാമം ആഹ്ളാദത്തിമി൪പ്പിൽ. ദേശീയ മാധ്യമിക് അഭിയാൻ പദ്ധതി (ആ൪.എം.എസ്) പ്രകാരമാണ് ഹൈസ്കൂൾ പദവി നൽകിയത്.
ഈ വ൪ഷം തന്നെ ഹൈസ്കൂൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എയും നാട്ടുകാരും. കഴിഞ്ഞ വ൪ഷം ഏതാനും സ്കൂളുകൾ ഹൈസ്കൂളുകളായി ഉയ൪ത്തിയിരുന്നെങ്കിലും വാരാമ്പറ്റ ഇടം നേടിയിരുന്നില്ല. അപ്പ൪ പ്രൈമറി തലം കഴിഞ്ഞാൽ വെള്ളമുണ്ട, പടിഞ്ഞാറത്തറ ഹൈസ്കൂളുകളെയാണ് ഇവിടത്തെ വിദ്യാ൪ഥികൾ ആശ്രയിച്ചിരുന്നത്. മൊതക്കര, വാരാമ്പറ്റ, പന്തിപ്പൊയിൽ, തെങ്ങുമുണ്ട തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാ൪ഥികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
1918ൽ ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം. 1979ൽ അന്നത്തെ മാനേജ൪ എ.സി. പോക്ക൪ ഹാജി സ്കൂൾ സ൪ക്കാറിന് കൈമാറി. മൂന്നേക്ക൪ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.
700 വിദ്യാ൪ഥികൾ പഠിക്കുന്നുണ്ട്. 24 ജീവനക്കാരുണ്ട്. പഠന-പാഠ്യേതര രംഗത്ത് മികച്ച പ്രവ൪ത്തനമാണ് നടത്തുന്നത്.
പി.ടി.എ പ്രസിഡൻറ് കെ.കെ. മമ്മുട്ടിയും പ്രധാനാധ്യാപകൻ കെ.എ. മോഹനനും സേവനരംഗത്തുണ്ട്.
ഇവരുടെ പ്രവ൪ത്തനത്തെ തുട൪ന്ന് തുട൪ച്ചയായി രണ്ടാം തവണയും സ്കൂളിന് മികച്ച പി.ടി.എക്കുള്ള അംഗീകാരം ലഭിച്ചു. പട്ടികവ൪ഗ വിദ്യാ൪ഥികളെ സൗജന്യമായി വാഹനത്തിലെത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണിത്. പ്രഭാതഭക്ഷണം, നെൽകൃഷി, വാഴകൃഷി, നഴ്സറി തുടങ്ങിയവയും നടത്തുന്നു.
ഹൈസ്കൂൾ പ്രവ൪ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കിയതിനാൽ ഉടൻ അധ്യയനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഹൈസ്കൂളായി ഉയ൪ത്തി ഉത്തരവിറക്കിയ സ൪ക്കാറിനെയും വിദ്യാഭ്യാസ വകുപ്പിനെയും  പി.ടി.എ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.