ശമ്പളമില്ല; കിങ്ഫിഷര്‍ ജീവനക്കാരന്‍െറ ഭാര്യ ജീവനൊടുക്കി

ന്യൂദൽഹി: കിങ്ഫിഷ൪ എയ൪ലൈൻസിലെ പ്രതിസന്ധി തുടരവെ, ശമ്പളം കിട്ടാത്തതിനെ തുട൪ന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരൻെറ ഭാര്യ ജീവനൊടുക്കി. കിങ്ഫിഷ൪ എയ൪ലൈൻസിൽ എൻജിനീയറായ മനസ് ചക്രബ൪ത്തിയുടെ ഭാര്യ ബംഗാൾ സ്വദേശി സുഷ്മിതയാണ്(45) ദൽഹിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചത്. ആറു മാസമായി ഭ൪ത്താവിന് ശമ്പളം ലഭിക്കാത്തതിനെ തുട൪ന്നുള്ള സാമ്പത്തിക പ്രയാസം കാരണമാണ് ജീവനൊടുക്കുന്നതെന്ന് ഇവ൪ ആത്മഹത്യാകുറിപ്പിൽ പറഞ്ഞു. മനസ് ചക്രബ൪ത്തി ഉൾപ്പെടെയുള്ള എൻജിനീയ൪മാരും പൈലറ്റുമാരും പണിമുടക്കിയതിനെ തുട൪ന്ന് തിങ്കളാഴ്ച മുതൽ കിങ്ഫിഷ൪ എയ൪ലൈൻസ് സ൪വീസ് പൂ൪ണമായി മുടങ്ങിയിരിക്കുകയാണ്. ആറു മാസത്തിലേറെയായി ശമ്പളം മുടങ്ങിയതിനെ തുട൪ന്നാണ് ജീവനക്കാ൪ പണിമുടക്കിലേക്ക് നീങ്ങിയത്.  സമരം അവസാനിപ്പിക്കാൻ മാനേജ്മെൻറും ജീവനക്കാരുമായി വ്യാഴാഴ്ച ദൽഹിയിൽ നടന്ന ച൪ച്ചയും പരാജയപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.