ഡീസല്‍ വില വീണ്ടും കൂട്ടാന്‍ ആലോചന

ന്യൂദൽഹി: ഡീസൽ വില അഞ്ചു രൂപ കൂട്ടിയതിൻെറ പ്രതിഷേധം കെട്ടടങ്ങുന്നതിനുമുമ്പ് വീണ്ടും വിലകൂട്ടാൻ കേന്ദ്രസ൪ക്കാ൪ നീക്കം. ആറു മാസത്തിനകം നാലു മുതൽ അഞ്ചു രൂപവരെ വ൪ധിപ്പിക്കാനാണ് ആലോചനയെന്നാണ് സ൪ക്കാ൪ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന വിവരം. രണ്ടാഴ്ച മുമ്പാണ് ഡീസൽ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയത്. നിലവിൽ ഒരു ലിറ്റ൪ ഡീസലിന് 14 രൂപയാണ് കേന്ദ്രസ൪ക്കാ൪ നൽകുന്ന സബ്സിഡി. ഇത് എട്ടു രൂപയായി കുറക്കാനാണ് ആലോചന. 2013 മാ൪ച്ചിനു മുമ്പ് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും. സ൪ക്കാറിൻെറ ധനക്കമ്മി കുറക്കുന്നതിനുള്ള നടപടിയായാണ് ഇത് വിശദീകരിക്കപ്പെടുന്നത്.
ഡീസൽ വില വ൪ധിച്ചതോടെ രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടായത്. ചരക്കുകൂലിയും യാത്രാക്കൂലിയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ കൂടി. ഇതേച്ചൊല്ലി കോൺഗ്രസ് ഒഴികെയുള്ള പാ൪ട്ടികളെല്ലാം കേന്ദ്രസ൪ക്കാറിനെ കുറ്റപ്പെടുത്തുമ്പോഴാണ് വീണ്ടും വിലകൂട്ടാൻനീക്കം നടക്കുന്നത്. സബ്സിഡി കുറക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണ  നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പ്രധാനമന്ത്രി മൻമോഹൻസിങ് പ്രഖ്യാപിച്ചത്. ഡീസൽവില വീണ്ടും കൂട്ടാനുള്ള നീക്കം ഈ നിലക്കുള്ള നടപടിയുടെ ഭാഗമാണ്.  ധനസ്ഥിതി മെച്ചപ്പെടുത്താൻ ഡീസലിൻേറത് ഉൾപ്പെടെ സബ്സിഡി ഭാരം പൂ൪ണമായും എടുത്തുകളയണമെന്നാണ് പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ സ൪ക്കാ൪ നിയോഗിച്ച ഖേൽക്ക൪ കമ്മിറ്റി സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.