സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഏര്‍പെടുത്തണം: സുപ്രീം കോടതി

ന്യൂദൽഹി:രാജ്യത്തെ മുഴുവൻ സ്കൂളുകളിലും ആറ് മാസത്തിനകം  കുടിവെള്ളവും ടോയ്ലറ്റും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളോട് സുപ്രീംകോടതി നി൪ദ്ദേശിച്ചു. സന്നദ്ധ സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനടങ്ങുന്ന ബെഞ്ചിന്റെ നി൪ദ്ദേശം.
സ൪ക്കാ൪, സ്വകാര്യ സ്കൂളുകൾക്ക് ഉത്തരവ് ബാധകമാണ്. കുടിവെള്ളത്തിനും ടോയ്ലറ്റിനുമുള്ള സ്ഥിരം സംവിധാനമാണ് ഏ൪പ്പെടുത്തേണ്ടത്.ചില സ്ഥലങ്ങളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പെൺകുട്ടികളെ സ്കൂളിൽ വിടാൻ മടിക്കുന്ന സ്ഥിതിപോലുമുണ്ടെന്ന് കോടതി വിലയിരുത്തി. അടിസ്ഥാന സൗകര്യം ഏ൪പെടുത്താതിരിക്കുന്നതിലൂടെ ഭരണഘടന അനുശാസിക്കുന്ന നി൪ബന്ധ വിദ്യഭ്യാസമെന്ന കുട്ടികളുടെ അവകാശം നിഷേധിക്കുകയാണ്.  ഉത്തരവ് പാലിച്ചില്ലെങ്കിൽ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകി.   വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ കോടതിയെ സമീപിക്കാനും ഹ൪ജിക്കാ൪ക്ക് കോടതി അനുമതി നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.