സൈന്യത്തിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഒഴിവുകള്‍ നികത്താത്തതെന്ന് കരസേനാമേധാവി

ന്യൂദൽഹി: സൈന്യത്തിൽ ജവാന്മാരും ഓഫിസ൪മാരും തമ്മിൽ സംഘ൪ഷമുണ്ടാവുന്നതിൻെറ പ്രധാന കാരണം ഒഴിവുള്ള തസ്തികകൾ നികത്താത്തതാണെന്ന് കരസേനാ മേധാവി ജനറൽ ബിക്രംസിങ്. പതിനായിരത്തോളം ഓഫിസ൪മാരുടെ തസ്തികയാണ്  സൈന്യത്തിൽ ഒഴിഞ്ഞുകിടക്കുന്നതെന്ന്, ന്യൂദൽഹിയിൽ മാധ്യമ പ്രവ൪ത്തകരുമായി സംവദിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെയായി സൈന്യത്തിലുണ്ടായ സംഘ൪ഷങ്ങൾ ഒറ്റപ്പെട്ടതാണ്. ഇതുസംബന്ധിച്ച ആഭ്യന്തര അന്വേഷണ റിപ്പോ൪ട്ട് പഠിച്ചുവരുകയാണ്. അച്ചടക്കത്തിൻെറ കാര്യത്തിൽ സൈന്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബിക്രംസിങ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.