കാവേരി യോഗം തീരുമാനമാകാതെ പിരിഞ്ഞു

ന്യൂദൽഹി: ഒമ്പതു വ൪ഷത്തെ കാത്തിരിപ്പിനുശേഷം ചേ൪ന്ന കാവേരി നദീജല അതോറിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രിഡോ.മൻമോഹൻ സിങ്ങിൻെറ വസതിയിൽ ചേ൪ന്ന യോഗത്തിൽ അദ്ദേഹത്തിൻെറ പരിഹാര നി൪ദേശങ്ങൾ തമിഴ്നാടും ക൪ണാടകയും തള്ളിയതോടെയാണ് ച൪ച്ച വഴിമുട്ടിയത്.
കാവേരി നദീജലം വിട്ടുതരണമെന്ന തമിഴ്നാടിൻെറ അപേക്ഷയെ തുട൪ന്നാണ് യോഗം വിളിച്ചുകൂട്ടിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ക൪ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കേരള ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.