കൂടങ്കുളം: വി.എസിന്‍െറ നിലപാട് കാരാട്ട് തള്ളി

ന്യൂദൽഹി: കൂടങ്കുളം ആണവനിലയവുമായി ബന്ധപ്പെട്ട് സി.പി.എം നിലപാട് കോഴിക്കോട് പാ൪ട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ പറഞ്ഞിട്ടുള്ളതാണെന്നും അത് നേരത്തേ വി.എസിൻെറ ശ്രദ്ധയിൽപെടുത്തിയതാണെന്നും സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വി.എസിൻെറ കൂടങ്കുളം യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ദൽഹിയിൽ മാധ്യമപ്രവ൪ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞിട്ടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കാരാട്ട് കൂടങ്കുളം സമരത്തിനൊപ്പം നിൽക്കാനുള്ള വി.എസിൻെറ നിലപാട് തള്ളി.
 യു.പി.എ സ൪ക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭരണമുന്നണിയിലെ പാ൪ട്ടികൾ തന്നെ രംഗത്തുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ് രാജിവെക്കണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. സ൪ക്കാറിന് സഭയിൽ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു. ഡീസൽ വില കൂട്ടിയതും പാചകവാതക സബ്സിഡി വെട്ടിക്കുറച്ചതും സാധാരണക്കാരൻെറ ജീവിതം കൂടുതൽ ദുഷ്കരമാക്കും. ചില്ലറ വിൽപന മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് ലക്ഷക്കണക്കിന് ആളുകളെ ഓരോ സംസ്ഥാനത്തും തൊഴിൽരഹിതരാക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.