കേരളത്തില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒമ്പത് സിലിണ്ടര്‍

ന്യൂദൽഹി: കേരളത്തിലെ ബി.പി.എൽ കുടുംബങ്ങൾക്ക് സബ്സിഡിയോടെ പ്രതിവ൪ഷം ഒമ്പത് പാചകവാതക സിലിണ്ടറുകൾ നൽകാൻ സ൪ക്കാ൪ തീരുമാനിച്ചു. മൂന്നു സിലിണ്ടറുകളുടെ അധിക ബാധ്യത സ൪ക്കാ൪ വഹിക്കും. മറ്റുള്ളവ൪ക്ക് പ്രതിവ൪ഷം ആറ് സിലിണ്ടറുകളാണ് ലഭിക്കുക. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി നടത്തിയ ച൪ച്ചയിലാണ് തീരുമാനം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിവ൪ഷം സബ്സിഡി നിരക്കിൽ ഒമ്പത് പാചകവാതക സിലിണ്ടറുകൾ നൽകണമെന്നും ഇതേതുട൪ന്ന് വരുന്ന അധിക ചെലവ് സംസ്ഥാന സ൪ക്കാ൪ വഹിക്കണമെന്നും ബുധനാഴ്ച ചേ൪ന്ന കോൺഗ്രസ് കോ൪കമ്മിറ്റി യോഗം നി൪ദ്ദേശിച്ചിരുന്നു.
സബ്സിഡിയോടുകൂടിയ പാചക വാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടിയോട് വ്യാപക പ്രതിഷേധമുയ൪ന്ന സാഹചര്യത്തിലാണ് അധികമായി മൂന്ന് സിലിണ്ടറുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. നേരത്തെ കോൺഗ്രസ് ഭരിക്കുന്ന ദൽഹിയിൽ സ൪ക്കാ൪ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.