പാകിസ്താനില്‍ സ്ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ബോംബ് സ്ഫോടനത്തിൽ 15 പേ൪ കൊല്ലപ്പെട്ടു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് വാൻ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഖൈബ൪-പക്തുൻക്വ പ്രവിശ്യയിലെ ലോവ൪ ദി൪ ജില്ലയിലാണ് സ്ഫോടനം. മുണ്ട നഗരത്തിലേക്ക് 20 യാത്രക്കാരുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപെട്ടത്. സ്ഫോടനത്തിൽ ആറു പേ൪ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം സിവിലിയന്മാരാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.