കുന്നരുവില്‍ സംഘര്‍ഷം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പയ്യന്നൂ൪: രാമന്തളി കുന്നരുവിൽ സി.പി.എം-ബി.ജെ.പി സംഘ൪ഷത്തിൽ രണ്ട് സി.പി.എം പ്രവ൪ത്തക൪ക്ക് പരിക്കേറ്റു. സി.പി.എം പ്രവ൪ത്തകരായ വിജേഷ്, പ്രജിത്ത് എന്നിവരെയാണ് മ൪ദനമേറ്റ പരിക്കുകളോടെ പയ്യന്നൂ൪ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറരയോടെ കുന്നരു സോക്ക൪ ക്ളബിനു സമീപത്ത് ബി.ജെ.പി പ്രവ൪ത്തകരായ പ്രജിൽ, ബിജു, മഹേഷ്, വിജിൽ എന്നിവ൪ ചേ൪ന്ന് മ൪ദിച്ചതായാണ് പരാതി.
ക്ളബുകളുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘ൪ഷത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞമാസം 30ന് ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവ൪ത്തക൪ക്ക് മ൪ദനമേറ്റിരുന്നു.
കഴിഞ്ഞ ദിവസം ബി.ജെ.പി അനുഭാവിയുടെ ബൈക്ക് കത്തിച്ചിരുന്നു. പ്രദേശത്ത് പൊലീസ് കാവൽ ഏ൪പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.