ഡ്രൈവര്‍ക്ക് മര്‍ദനം: ബസോട്ടം നിലച്ചു

മട്ടന്നൂ൪: സ്വകാര്യ ബസ് ഡ്രൈവ൪ക്ക് മ൪ദനമേറ്റതിനെതുട൪ന്ന് ബസ് തൊഴിലാളികൾ മിന്നൽപണിമുടക്ക് നടത്തി. മട്ടന്നൂ൪-അഞ്ചരക്കണ്ടി-ചക്കരക്കല്ല്-കണ്ണൂ൪ റൂട്ടിലാണ് ഇന്നലെ രാവിലെ മുതൽ ബസോട്ടം നിലച്ചത്. അഞ്ചരക്കണ്ടി-കൂത്തുപറമ്പ് റൂട്ടിലോടുന്ന പാ൪വതി ബസ് ഡ്രൈവ൪ കാര പേരാവൂരിലെ എം.കെ. ഷിജിത്തിനെയാണ് (28) വ്യാഴാഴ്ച രാത്രി മൂന്നംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ ഇന്നലെ മൂന്നുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു.
കണ്ണൂരിലേക്ക് പോവുകയായിരുന്നബസ് അഞ്ചരക്കണ്ടി തട്ടാരി പാലത്തിനു സമീപം തടഞ്ഞുനി൪ത്തുകയും ഷിജിത്തിനെ മ൪ദിക്കുകയുമായിരുന്നു. ഷിജിത്തിനെ ആക്രമിച്ച സംഘത്തിലെ ശ്യാംസുന്ദ൪ (19), രജിൽ (18), ഷിജിൽ (18) എന്നിവരാണ് പിടിയിലായത്. തട്ടാരി എക്കാൽ സ്വദേശികളാണിവ൪. തോളെല്ലിന് പരിക്കേറ്റ ഷിജിത്ത് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
ബസോട്ടം നിലച്ചത് മട്ടന്നൂ൪, കാര പേരാവൂ൪, അഞ്ചരക്കണ്ടി, ചക്കരക്കല്ല് പ്രദേശവാസികളെ ദുരിതത്തിലാക്കി. വിദ്യാ൪ഥികളടക്കമുള്ളവ൪ വൻതുക നൽകി സമാന്തര സ൪വീസിനെയാണ് ആശ്രയിച്ചത്. ബസ് പണിമുടക്കു കാരണം ഈ റൂട്ടിലുള്ള പല സ്കൂളുകളും നേരത്തേ വിട്ടു. മ൪ദനത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ അഞ്ചരക്കണ്ടിയിൽ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.