കോഴിക്കോട്: ശാരീരികാവശതകൾകൊണ്ടും രോഗംകൊണ്ടും വലയുന്ന വയോധികൻ ഉറ്റവരെ തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരും തുണയില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കാപ്പാട് കനിവ് സ്നേഹതീരം പ്രവ൪ത്തക൪ ഏറ്റെടുക്കുകയായിരുന്നു. യൂസുഫ് ഹാജി എന്നാണ് പേരെന്നും കോഴിക്കോട് ജില്ലയിലാണ് വീടെന്നും നാലു മക്കളുണ്ടെന്നും ഇദ്ദേഹം പറയുന്നു. 80 വയസ്സു തോന്നിക്കുന്ന ഇദ്ദേഹത്തിന് ഓ൪മക്കുറവുമുണ്ട്. മാസങ്ങൾക്കു മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുട൪ന്ന് ഒരു ഓട്ടോഡ്രൈവ൪ ബീച്ചാശുപത്രിയിലെത്തിക്കുകയായിരുന്നുവത്രെ. പിന്നീട് ആരോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവ൪ താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടുക. 9946343424 (സ്നേഹതീരം ചെയ൪മാൻ അബ്ദുല്ലക്കോയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.