മന്‍മോഹന്‍ ആലിബാബയെപ്പോലെ -യെച്ചൂരി

ബംഗളൂരു: ആലിബാബയും നാൽപതു കള്ളന്മാരും എന്ന കഥയിലെ ആലിബാബയുടെ റോളിലാണ് പ്രധാനമന്ത്രി മൻമോഹൻസിങ് ജീവിക്കുന്നതെന്നും കൂടെയുള്ളവ൪ രാജ്യം മൊത്തം കൊള്ളയടിച്ച് കൊണ്ടുപോകുമ്പോഴും ഒന്നുമറിയാത്തവനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അഴിമതി കേസിൽ കുടുങ്ങി പലരും ജയിലിലാണെന്നും ഈ സ്ഥിതിവിശേഷം തുട൪ന്നാൽ കേന്ദ്ര മന്ത്രിസഭാ യോഗം തിഹാ൪ ജയിലിൽ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ബംഗളൂരു ഫ്രീഡം പാ൪ക്കിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകൽ കൊള്ളയാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതെന്നും യുവജന മുന്നേറ്റം കൊണ്ടു മാത്രമേ ഇതിന് തടയിടാനാവൂ എന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്ത് വ൪ഗീയ ധ്രുവീകരണമുണ്ടാക്കി ഭരണത്തിലേറാമെന്നാണ് ബി.ജെ.പി കരുതുന്നത്.
ആര് പ്രധാനമന്ത്രിയാവണമെന്ന ത൪ക്കത്തിലാണ് അവ൪. സ്വന്തമായി വീടോ ഭാര്യയോ ഇല്ലാത്തയാൾ മകന് പേരിട്ടതുപോലെയാണ് ബി.ജെ.പിയുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തപൻസിൻഹ, എം.എ ബേബി, സ്വാതന്ത്ര്യ സമരസേനാനി ദൊരൈസ്വാമി, ക൪ണാടക സി.പി.എം സെക്രട്ടറി ശ്രീരാം റെഡ്ഡി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.