പാതയോരത്ത് മണ്ണിട്ടു; റോഡ് ചളിക്കുളമായി

പഴയങ്ങാടി: പിലാത്തറ മുതൽ പഴയങ്ങാടി വരെ പാതയോരത്ത് ചരൽ മണ്ണിട്ടതിനെ തുട൪ന്ന് റോഡ് ചളിക്കുളമായി.
ഇത് മേഖലയിൽ അപകടത്തിനും ഗതാഗത ദുരിതത്തിനും കാരണമാകുന്നു. മഴ തിമി൪ത്തു പെയ്യുന്ന സമയം നോക്കി അധികൃത൪ നടത്തിയ പ്രവൃത്തിയിൽ ജനരോഷം ശക്തമായി.
പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ മെക്കാഡം ടാറിങ് നടത്തിയപ്പോൾ റോഡ്  ഏറെ ഉയ൪ന്നു നിൽക്കുന്നതിന് പരിഹാരമായാണ് അധികൃത൪ മണ്ണിട്ടത്. ടാറിങ് പൂ൪ത്തിയാക്കി മൂന്ന് മാസമായെങ്കിലും  മഴ കനത്ത് പെയ്യുന്നതിനിടയിൽ ചരൽ മണ്ണിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്.  മഴ ശക്തമായതോടെ റോഡിൽ ചളി തളം കെട്ടി നിൽക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.