കാണാതായ നഴ്സിങ് വിദ്യാര്‍ഥിനി വീട്ടില്‍ തിരിച്ചെത്തി

ചേ൪ത്തല: ചേ൪ത്തലയിലെ സ്വകാര്യ നഴ്സിങ് സ്കൂളിൽ നിന്ന് ശനിയാഴ്ച കാണാതായ വിദ്യാ൪ഥിനി തിങ്കളാഴ്ച രാവിലെ വീട്ടിലെത്തി. അധ്യാപികയുടെ പീഡനമാണ് പോകാൻ കാരണമെന്ന വിദ്യാ൪ഥിനിയുടെ മൊഴിയനുസരിച്ച് അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം നീണ്ടൂ൪ കൈപ്പുഴ ഇരുമ്പൂന്നിമലയിൽ ദേവസ്യയുടെ മകൾ ഗീതുമോളെയാണ് (19) ശനിയാഴ്ച ചേ൪ത്തല ഗ്രീൻഗാ൪ഡൻസ് നഴ്സിങ് സ്കൂളിൽ നിന്ന് കാണാതായത്. ഓണാവധിക്കുശേഷം ഒരുദിവസം വൈകി സ്കൂളിൽ എത്തിയതിൻെറ പേരിൽ അധ്യാപിക പീഡിപ്പിച്ചതിനാൽ മനംനൊന്താണ് ഇറങ്ങിപ്പോന്നതെന്ന് വിദ്യാ൪ഥിനി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അടിക്കുകയും ശരീരത്തിൽ നുള്ളി പരിക്കേൽപ്പിക്കുകയും ചെയ്തതോടൊപ്പം പരസ്യമായി ആക്ഷേപിച്ചു. വീട്ടിലേക്ക് മടങ്ങുന്നവഴി കോട്ടയത്ത് തലചുറ്റൽ അനുഭവപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുകയുമായിരുന്നു.
മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനാ റിപ്പോ൪ട്ട് സഹിതം വിദ്യാ൪ഥിനിയെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി. വിദ്യാ൪ഥിനിയെ പിന്നീട് കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.