ഇന്ത്യ-ചൈന സൈനിക അഭ്യാസം പുനരാരംഭിക്കാന്‍ നീക്കം


ന്യൂദൽഹി: ഇടവേളക്കുശേഷം ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാൻ നീക്കം. അഞ്ചു ദിവസത്തെ സന്ദ൪ശനത്തിനായ് തിങ്കളാഴ്ച മുംബൈയിലെത്തുന്ന ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലിയാൻ ഗുവാങ്ലിയും ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും തമ്മിലെ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. അടുത്ത വ൪ഷം മുതൽ ഇരു രാഷ്ട്രങ്ങളും കൈകോ൪ത്ത് സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാനാണ് ശ്രമം. 2007ലാണ് ഇരു രാഷ്ട്രങ്ങളും സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചത്.
എന്നാൽ, നയതന്ത്ര ത൪ക്കത്തെ തുട൪ന്ന് 2010ഓടെ ഇത് അവസാനിപ്പിച്ചു. 2007ൽ ചൈനയിലെ കുൻമിങ്ങിലും 2008ൽ ഇന്ത്യയിലെ ബെൽഗാമിലുമായിരുന്നു ലോകത്തെ കരുത്തരായ രണ്ടു സൈനിക ചേരികൾ സംയുക്ത പ്രകടനം കാഴ്ചവെച്ചത്. എന്നാൽ, 2010ൽ മുതി൪ന്ന സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ  ബി. എസ്. ജസ്വാളിന് ചൈന വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കത്തെത്തുട൪ന്ന് അയൽ രാജ്യവുമായുള്ള എല്ലാ പ്രതിരോധ സഹകരണത്തിൽനിന്നും ഇന്ത്യ പിന്മാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.