പഴയങ്ങാടി: പകൽ സമയത്ത് വീട്ടിൽ നിന്ന് 14 പവൻ സ്വ൪ണാഭരണവും പത്തായിരം രൂപയും മൊബൈൽ ഫോണും കവ൪ന്നു. മാട്ടൂൽ നോ൪ത്ത് കക്കാടൻ ചാലിൽ എം.പി.ഫാത്തിമയുടെ വീട്ടിലാണ് കവ൪ച്ച നടന്നത്. ഫാത്തിമ ഭ൪ത്താവിൻെറ സഹോദരൻെറ വീട്ടിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് അടുക്കള വാതിൽ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നത്.
കിടപ്പുമുറിയിൽ അലമാറയിൽ സൂക്ഷിച്ച സ്വ൪ണാഭരണങ്ങളും പണവും മൊബൈൽ ഫോണുമാണ് കവ൪ന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് വീട്ടുകാ൪ തിരിച്ചെത്തിയതോടെയാണ് മോഷണം നടന്നത് മനസിലായത്. സംഭവത്തെ തുട൪ന്ന് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.