രാഷ്ട്ര ഭരണം മെച്ചപ്പെടുത്താന്‍ ഗുജറാത്തിനെ മാതൃകയാണമെന്ന് മോഡി

അഹമ്മദാബാദ്: രാജ്യത്തിന്റെ ഭരണനി൪വഹണം മെച്ചപ്പെടുത്താൻ ഗുജറാത്ത് സ൪ക്കാരിന്റെ വികസന മാതൃക പിന്തുടരാൻ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോഡിയുടെ ഉപദേശം. ഗുജറാത്ത് വളരെ വേഗത്തിലാണ് വികസന പാതയിൽ എത്തിയത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രിക്ക് ഗുജറാത്തിനെ മാതൃകയാക്കാം -അഹമ്മദാബാദിൽ ഒരു സ്കൂളിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ്സ് മത്സര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് രാജ്യത്തിന്റെ ഭരണസംവിധാനം തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും രാജ്യ വികസനത്തെ മുരടിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്നും കഴിഞ്ഞ ദിവസം മോഡി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ഉപദേശവുമായി മോഡി രംഗത്തെത്തിയിരിക്കുന്നത്.

ചടങ്ങിൽ മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയും ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദും സംബന്ധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.