തീരദേശ റോഡിന്‍െറ പുനര്‍നിര്‍മാണം വൈകുന്നു

ഇരവിപുരം: തീരദേശറോഡ് പുന൪നി൪മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
മയ്യനാട് മുക്കത്ത് തക൪ന്നുകിടക്കുന്ന 200 മീറ്റ൪ ദൂരത്തിലുള്ള റോഡ് പുന൪നി൪മിച്ചാൽ കൊല്ലത്തുനിന്ന് എളുപ്പത്തിൽ പരവൂരിൽ എത്താനാകും. മുക്കത്ത് പൊഴിമുറിഞ്ഞ ഭാഗത്താണ് തീരദേശറോഡ് കടലെടുത്തത്. ലക്ഷ്മിപുരം ഭാഗത്തും പൊഴിക്കര വരെയുള്ള ഭാഗത്തും നിലവിലുള്ള റോഡ് ടാ൪ ചെയ്ത് സഞ്ചാരയോഗ്യമാക്കാം. പുന൪നി൪മാണജോലികൾ ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ചാൽ മുക്കത്തെ പൊഴിയടച്ചതുപോലെ തീരദേശറോഡും പുന൪നി൪മിക്കാനാവും.
15 ഓളം ബസുകൾ പരവൂരിൽനിന്ന് കൊല്ലത്തേക്ക് സ൪വീസ് നടത്തിയിരുന്ന തീരദേശറോഡിൻെറ ഒരു ഭാഗം കടലെടുത്തശേഷം ബസ് സ൪വീസുകൾ നിലക്കുകയായിരുന്നു.
റോഡ് നിലവിലുണ്ടായിരുന്നപ്പോൾ കൊല്ലത്തുനിന്ന് അരമണിക്കൂ൪ കൊണ്ട് പരവൂരിലെത്താമായിരുന്നു. ഇപ്പോൾ ചാത്തന്നൂ൪ വഴി പരവൂരിലേക്ക് പോകണമെങ്കിൽ ഒരു മണിക്കൂറിലേറെ വേണം. ചാത്തന്നൂ൪, ഇരവിപുരം എം.എൽ.എമാ൪ മുൻകൈയെടുത്താൽ തീരദേശറോഡ് പുന൪നി൪മിക്കാനാകുമെന്ന് നാട്ടുകാ൪ പറയുന്നു. റോഡിൻെറ പുന൪നി൪മാണപ്രവ൪ത്തനങ്ങൾ നടത്തിയാൽ നിലവിൽ താന്നിവരെ സ൪വീസ് നടത്തുന്ന ബസുകൾ പരവൂ൪ വരെ നീട്ടാനാകും. പൊഴിക്കരയിൽ സ൪വീസ് അവസാനിക്കുന്ന ബസുകൾ ഇരവിപുരത്തേക്കും നീട്ടാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.