മലപ്പുറം: ഓണം വിപണിയിൽ പച്ചക്കറി വില ഉയ൪ന്നുതന്നെ. വ്യാപാരം തകൃതിയാവുകയും അംഗീകൃത-അനംഗീകൃത വ്യാപാരികൾ വിൽപനക്കിറങ്ങുകയും ചെയ്തിട്ടും പച്ചക്കറി വില കുറഞ്ഞില്ല. ഞായറാഴ്ചത്തേതിനേക്കാൾ വെണ്ട, തക്കാളി എന്നിവക്ക് യഥാക്രമം 12, നാല് രൂപയാണ് വ൪ധിച്ചത്. മറ്റിനങ്ങൾക്കും നേരിയ വിലവ൪ധനവുണ്ട്. വിവിധ ഇനങ്ങൾക്ക് മലപ്പുറം മാ൪ക്കറ്റിലെ തിങ്കളാഴ്ചത്തെ വില: സവാള 16, ചെറിയ ഉള്ളി 38, വെളുത്തുള്ളി 30, ഉരുളക്കിഴങ്ങ് 26, കാരറ്റ് 36, ബീറ്റ്റൂട്ട് 20, ബീൻസ് 34, പയ൪ 40, പച്ചക്കായ 20, നേന്ത്രക്കായ 32, വെണ്ട 36, മുരിങ്ങ 30, തക്കാളി 16, മത്തൻ 16, കുമ്പളങ്ങ 16, വെള്ളരി 20, കാബേജ് 20, പടവലം 15, ചേന 30, ചേമ്പ് 40, പച്ചമുളക് 35, ഇഞ്ചി 60, അച്ചാ൪നാരങ്ങ 40, മാങ്ങ 60, വഴുതിന 20, അമര 20, പാവക്ക 30, നേന്ത്രപ്പഴം 32, മൈസൂ൪പഴം 34, ഞാലിപ്പൂവൻ 50, പൂവൻപഴം 38, മല്ലിച്ചപ്പ്-പുതീന 50.
ഇതിൽ പയ൪, പാവക്ക, പടവലം, പച്ചമത്തൻ, ചേന, ചേമ്പ് എന്നിങ്ങനെ ചുരുങ്ങിയ ഇനങ്ങൾ മാത്രമാണ് നാട്ടിൻപ്രദേശങ്ങളിൽനിന്ന് വിപണിയിലെത്തിയത്. മറ്റുള്ളവ തമിഴ്നാട്ടിൽനിന്നുള്ള ചരക്കുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.