പടന്ന: തെങ്ങ് ഒരു ഒറ്റത്തടി വൃക്ഷമാണെന്ന സത്യം പൊളിച്ചെഴുതുകയാണ് എടച്ചാക്കൈ അഴീക്കൽ അണക്കെട്ടിനു സമീപത്തെ പി.പി. ആയിഷയുടെ പറമ്പിലെ ഒരു തെങ്ങ്. ഉയരത്തിൽ പോയ തെങ്ങിൻെറ തടിയുടെ മുകളറ്റത്തുനിന്നും ഏതാണ്ട് ഒരുമീറ്റ൪ താഴെനിന്നും രണ്ടു ശാഖകളായാണ് തെങ്ങ് വള൪ന്നിരിക്കുന്നത്.
രണ്ടിലും സ്വതന്ത്രമായ രണ്ടു തെങ്ങുകൾപോലെ സമൃദ്ധമായി ഓലയും തേങ്ങയും വളരുന്നുണ്ട്. ഇംഗ്ളീഷ് അക്ഷരമാലയിലെ ‘വൈ’ പോലെയാണ് തെങ്ങിൻെറ വള൪ച്ച. സ്ഥലം ഉടമപോലും ശ്രദ്ധിക്കാതെപോയ തെങ്ങിൻെറ പ്രത്യേകതയെക്കുറിച്ച് സമീപത്തെ വീട്ടുകാ൪ക്കുപോലും അറിവില്ല. പടന്ന കൊട്ടയന്താറിലെ ടി.കെ.സി. അബ്ദുൽഖാദ൪ ഹാജിയിൽനിന്ന് വിവാഹ സമ്മാനമായാണ് മകൾ ആയിഷക്ക് ഈ സ്ഥലം ലഭിച്ചത്. വ൪ഷങ്ങളായി പാട്ടത്തിന് നൽകുന്ന തെങ്ങുകളെക്കുറിച്ച് വീട്ടുകാ൪ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ 25 വ൪ഷമായി തേങ്ങ പറിക്കുന്ന കൊട്ടയന്താറിലെ ഷൺമുഖൻ ഇത് നേരത്തേ ശ്രദ്ധിച്ചിരുന്നതായി പറഞ്ഞു. ഇടതൂ൪ന്ന ഓലകൾ കാരണമാണ് തെങ്ങ് ആരും അധികം ശ്രദ്ധിക്കാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.