ടെമ്പോയും ഓമ്നി വാനും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

അഞ്ചരക്കണ്ടി: തട്ടാരി ടൗണിൽ ടെമ്പോയും ഓമ്നി വാനും കൂട്ടിയിടിച്ച് അഞ്ചുപേ൪ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കണ്ണൂരിൽനിന്നും പത്രം വിതരണം ചെയ്യാനെത്തിയ ടെമ്പോയും ഓമ്നി വാനുമാണ് കൂട്ടിയിടിച്ചത്. രമേശൻ (24) കല്ലായി, ഷാഹിദ് (23) ചെമ്പിലോട്, ഷംജിത്ത് (21) അഞ്ചരക്കണ്ടി, ലജീഷ് (30) ചാല, അൻസാ൪ (35) ചെമ്പിലോട് എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവ൪ കണ്ണൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. തട്ടാരി ജങ്ഷനിലും സമീപത്തും അപകടങ്ങൾ വ൪ധിക്കുകയാണ്. രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഈ മേഖലയിലുണ്ടായി. നാലും കൂടിയ ജങ്ഷനിൽ ട്രാഫിക് മുന്നറിയിപ്പുകളോ ഹമ്പുകളോ ഇല്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.