മോഷണക്കേസ് പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ച കേസിൽ അഞ്ചുപേ൪ പിടിയിൽ. ഇടപ്പള്ളി നോ൪ത്ത് മേൽപ്പാലം നി൪മാണത്തിന് പാലത്തിൻെറ അടിയിൽ സൂക്ഷിച്ച 30,000 രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റുകൾ ഗ്യാസ് കട്ടറും മറ്റും ഉപയോഗിച്ച് ചെറുതാക്കി മുറിച്ച് വിൽപ്പന നടത്തിയ അഞ്ചംഗ സംഘത്തെയാണ് ചേരാനല്ലൂ൪ എസ്.ഐ സുധീ൪ മനോഹറും സംഘവും അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി നോ൪ത്ത് ചൊണ്ണാരു പറമ്പിൽ സലീം (42), ചാലക്കുടി പൊന്നമ്പിയോളി കുറ്റിച്ചിറ പോസ്റ്റിൽ മാളക്കാരൻ വീട്ടിൽ ബിജു (37), ചാലക്കുടി പൊന്നമ്പിയോളി കുറ്റിച്ചിറ പോസ്റ്റിൽ തെക്കേക്കര വീട്ടിൽ ബേബി (20), ഇടപ്പള്ളി നോ൪ത്ത് സൊസൈറ്റിപ്പടിയിൽ ആനോട്ടിപറമ്പിൽ ഷിഹാബ് (34), ഇടപ്പള്ളി നോ൪ത്ത് കുന്നുംപുറം പോയിഷ റോഡിൽ ബ്ളായിപറമ്പിൽ ദിലീപ് (40) എന്നിവരാണ് പിടിയിലായത്. മേൽപ്പാലം നി൪മാണശേഷം പാലത്തിൻെറ അടിയിൽ വെച്ചിരുന്ന ഷീറ്റുകളാണ് ഇവ൪ വിൽപ്പന നടത്തിയത്. മോഷണത്തിന് ഉപയോഗിച്ച രണ്ട് ആപേ ഓട്ടോകളും ഒരു ടാറ്റാ എയ്സും ഓക്സിജൻ സിലിണ്ട൪, ഗ്യാസ് സിലിണ്ട൪, ഗ്യാസ് കട്ട൪ എന്നിവയും പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.മോഷണമുതലുമായി യാത്ര ചെയ്യവേ വെള്ളിയാഴ്ച പുല൪ച്ചെ നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
അന്വേഷണ സംഘത്തിൽ എസ്.ഐ സുധീ൪ മനോഹ൪, എ.എസ്.ഐ രാജേന്ദ്രൻ നായ൪, എസ്.സി.പി.ഒ ജോസഫ് രാജു, സി.പി.ഒമാരായ ബിജു, ജോബി, വേണു, സുരേഷ്കുമാ൪ എന്നിവ൪ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.