സി.പി.എം ഉപരോധം: 1500 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: വിലക്കയറ്റത്തിനെതിരെ ഭക്ഷ്യസുരക്ഷക്കായി സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധത്തിനെതിരെ കേസെടുത്തു.  സി.പി.എം ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ ഉൾപ്പെടെ 1500പേ൪ക്കെതിരെയാണ് കേസ്.  ആ൪. ഉണ്ണികൃഷ്ണപിള്ള, രാജു എബ്രഹാം എം.എൽ.എ, ഓമല്ലൂ൪ ശങ്കരൻ, ജി. കൃഷ്ണകുമാ൪, എസ്. സുഭഗ,  പ്രഫ.ടി.കെ.ജി. നായ൪, ആ൪. ഉണ്ണികൃഷ്ണപിള്ള, സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.ജെ. അജയകുമാ൪, സെക്രട്ടറി കെ.സി. രാജഗോപാലൻ,  എ.പത്മകുമാ൪, കെ.പി. ഉദയഭാനു, ആ൪. സനൽകുമാ൪, എൻ. സജികുമാ൪, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് പി.ആ൪. പ്രദീപ് എന്നിവ൪ ഉൾപ്പെടെ 1500 പേ൪ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പൊതുവഴി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.