ന്യൂദൽഹി: ചില്ലറ വിൽപ്പന സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. ജൂണിൽ 9.93 ശതമാനമായിരുന്ന പണപ്പെരുപ്പം 9.86 ശതമാനമായാണ് കുറഞ്ഞത്. പയ൪ വ൪ഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിലയിൽ ഉണ്ടായ കുറവാണ് പണപ്പെരുപ്പതോതിൽ നേരിയ കുറവിന് കാരണമായത്.
അതേസമയം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 10.44 ശതമാനത്തിൽ നിന്ന് 10.1 ശതമാനമായി കുറഞ്ഞു.
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന കണക്കുകൾ പ്രകാരം 32 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. ഇതിന് പിറകെ ചില്ലറ വില സൂചികയെയും ഉപഭോക്തൃ വില സൂചികയെയും അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറഞ്ഞതോടെ വൈകാതെ പലിശ നിരക്ക് കുറഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.