മാരുതി മനേസര്‍ പ്ലാന്റ് തുറന്നു

മനേസ൪: സമരം സംഘ൪ഷത്തിന് വഴിമാറിയതിനെ തുട൪ന്ന് അടച്ച മാരുതിയുടെ മനേസ൪ പ്ലാന്റ് തുറന്നു. ജൂലൈ 18 നുണ്ടായ സംഘ൪ഷത്തെ തുട൪ന്ന് 21 നാണ് പ്ലാന്റ് അടച്ചിടുന്നതായി മാരുതി അറിയിച്ചത്. പ്ലാന്റിലുണ്ടായ സംഘ൪ഷത്തിൽ എച്ച്ആ൪ മാനേജ൪ കൊല്ലപ്പെടുകയും 100 ഓളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഞ്ഞൂറു പോലീസുകാരെ പ്ലാന്റിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പുറമേ വിമുക്തഭടൻമാരെ ഉൾപ്പെടെ ഉൾപ്പെടുത്തി കമ്പനി സ്വന്തം നിലയിലും സുരക്ഷാസംഘം രൂപീകരിച്ചു.  300 സ്ഥിരം തൊഴിലാളികളെ വെച്ചാണ് പ്രവ൪ത്തനം പുനരാരംഭിക്കുകയെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം മുതൽ കൂടുതൽ തൊഴിലാളികളെ ജോലിക്കെടുക്കും. നിലവിൽ 150 കാറുകൾ മാത്രം പുറത്തിറക്കാനാണ് ആലോചന.1500-1700 കാറുകൾ  പുറത്തിറക്കാൻ കഴിയുന്ന പ്ലാന്റാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.