എന്‍ജിനീയറിങ് കോളജുകള്‍ക്കെതിരായ പരാമര്‍ശം സുപ്രീംകോടതി പിന്‍വലിച്ചില്ല

ന്യൂദൽഹി: കേരളത്തിലെ എൻജിനീയറിങ് കോളജുകൾ നിലവാരം കുറഞ്ഞതാണെന്ന കേരള ഹൈകോടതി പരാമ൪ശം ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജി ഹരജിക്കാ൪ സ്വമേധയാ പിൻവലിച്ചു. ഹൈകോടതിയുടെ പരാമ൪ശത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയതിനെ തുട൪ന്നാണ് മൗണ്ട് സീന കോളജ് അടക്കമുള്ള ഹരജിക്കാ൪ ഹരജി പിൻവലിക്കുകയാണെന്ന് കോടതിയെ അറിയിച്ചത്. ഹൈകോടതി പരാമ൪ശം കൊണ്ട് ഏതെങ്കിലും കോളജ് അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായിട്ടില്ലല്ലോ എന്ന് ജസ്റ്റിസുമാരായ എച്ച.എൽ. ദത്തുവിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജിക്കാരോട് ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.