കൊച്ചി തുറമുഖത്ത് സ്വകാര്യകമ്പനികളുടെ സിമന്‍റ് ഹാന്‍ഡ്ലിങ് ടെര്‍മിനല്‍

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് വൻകിട കമ്പനികൾ സിമൻറ് ഹാൻഡ്ലിങ് ടെ൪മിനലുകൾ സ്ഥാപിക്കുന്നു. എറണാകുളം വാ൪ഫിൽ 2.4 ഹെക്ട൪ ഭൂമി സുവാരി കമ്പനി ഇതിനായി ഏറ്റെടുത്തു. പ്രതിവ൪ഷം മൂന്നു ലക്ഷം ടൺ സിമൻറ് കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇവ൪ ഹാൻഡ്ലിങ് ടെ൪മിനൽ സ്ഥാപിക്കുന്നത്. 50 കോടിക്കാണ് ട്രസ്റ്റിൽനിന്ന് ഭൂമി പാട്ടത്തിനെടുത്തത്. 66 ലക്ഷം പ്രതിവ൪ഷ ഭൂമി വാടക നൽകാനും ഇവ൪ സന്നദ്ധത പ്രകടിപ്പിച്ചു.
അൾട്രാ ടെക് സിമൻറിനുവേണ്ടി ഒരു ഹെക്ട൪ ഭൂമി തുറമുഖ ട്രസ്റ്റ് നൽകി. പ്രതിവ൪ഷം 3.5 ലക്ഷം ടൺ സിമൻറ് ചെയ്യാനുതകുന്ന ഇവരുടെ ഹാൻഡ്ലിങ് ടെ൪മിനലിൻെറ പണി അന്തിമ ഘട്ടത്തിലാണ്.
മലബാ൪ സിമൻറ് ഹാൻഡ്ലിങ് ടെ൪മിനൽ സ്ഥാപിക്കാൻ തുറമുഖ ട്രസ്റ്റിനോട് ഭൂമി ആവശ്യപ്പെട്ട് രംഗത്തുവന്നു. പ്രതിവ൪ഷം 10 ലക്ഷം ടൺ സിമൻറ് കൈകാര്യം ചെയ്യാനാകുമെന്നാണ് ഇവ൪ തുറമുഖ ട്രസ്റ്റിനെ അറിയിച്ചത്. നിലവിൽ തുറമുഖത്ത് അംബുജ സിമൻറിനായി ഒന്നര ഹെക്ട൪ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. ഇവ൪ പ്രതിവ൪ഷം മൂന്നര ലക്ഷം ടൺ കൈകാര്യം ചെയ്തുവരുന്നു.
തുറമുഖത്ത് കപ്പൽ മാ൪ഗം സിമൻറ് എത്തിച്ച് ടെ൪മിനലിൽ ശേഖരിച്ച് പാക്ക് ചെയ്ത് സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലും എത്തിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. കൊച്ചി തുറമുഖത്തെ സിമൻറ് ഹാൻഡ്ലിങ് ഹബാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ടെന്നും അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.