പെരുന്നാള്‍ ദിനത്തിലും പരീക്ഷ; മാറ്റാന്‍ തയാറാവാതെ സര്‍വകലാശാല

മലപ്പുറം: പെരുന്നാൾ സാധ്യതയുള്ള ദിനത്തിൽ പരീക്ഷ നിശ്ചയിച്ചത് വിദ്യാ൪ഥികളെ ആശങ്കയിലാഴ്ത്തി. കാലിക്കറ്റ് സ൪വകലാശാലയുടെ അവസാന വ൪ഷ ബി.എച്ച്.എം.എസ്  പേപ്പ൪ മൂന്ന് 'പ്രാക്ടീസ് ഓഫ് മെഡിസിൻ' പരീക്ഷയാണ് ആഗസ്റ്റ് 20ന് നടത്താൻ നിശ്ചയിച്ചത്.
 പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാ൪ഥികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ൪വകലാശാല അധികൃത൪ വഴങ്ങിയിട്ടില്ല. ആഗസ്റ്റ് 16നും 20നും 24നും പിന്നീട് ഓണാവധിക്ക് ശേഷവുമാണ് ഇവരുടെ പരീക്ഷ നടത്താൻ നിശ്ചയിച്ചത്. ആഗസ്റ്റ് 20ലെ പരീക്ഷ 18നോ 20ന് ശേഷമോ നടത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് സ൪വകലാശാല അധികൃത൪ നീട്ടിക്കൊണ്ടുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.