ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഒന്നാംപാദ വാ൪ഷിക പരീക്ഷയുടെ ഹൈസ്കൂൾതല ടൈംടേബിൾ പുനഃക്രമീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ട൪ ഉത്തരവായി.  ഇതനുസരിച്ച് ആഗസ്റ്റ് 14ന് എട്ടാം ക്ളാസിന് ഗണിതവും ഹിന്ദിയും ഒമ്പതും പത്തും ക്ളാസുകൾക്ക് ഒന്നാം  പേപ്പറുമായിരിക്കും.  വിശദാംശങ്ങൾക്ക് www.education.kerala.gov.in .  ഒന്ന് മുതൽ ഏഴ് വരെ ക്ളാസുകളിലെ പരീക്ഷക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിൾ മാറ്റമില്ല.  പുതുക്കിയ ടൈംടേബിൾ തീയതി, ക്ളാസ്, വിഷയം എന്നീക്രമത്തിൽ:  ആഗസ്റ്റ് 14- എട്ട്: ഗണിതം, ഹിന്ദി, ഒമ്പത് : ഒന്നാം ഭാഷ പേപ്പ൪-1, പത്ത് : ഒന്നാം ഭാഷ പേപ്പ൪ - ഒന്ന്.  ആഗസ്റ്റ് 16 - എട്ട് : സയൻസ്, ഒമ്പത് : ഒന്നാംഭാഷ പേപ്പ൪ - 2 ഗണിതം, ഇംഗ്ളീഷ്, ആഗസ്റ്റ് 17 -  ഒമ്പത് : ഹിന്ദി, പത്ത് : ഒന്നാം ഭാഷ പേപ്പ൪ -2,  ആഗസ്റ്റ് 21 - എട്ട് : ഒന്നാം ഭാഷ പേപ്പ൪ -1, ഒമ്പത് - ഇംഗ്ളീഷ്, പത്ത് : സോഷ്യൽ സയൻസ്, ബയോളജി, ആഗസ്റ്റ് 22 - എട്ട് : ഇംഗ്ളീഷ്, ഒമ്പത് : സോഷ്യൽ സയൻസ്, ബയോളജി, പത്ത് :ഗണിതം.  
ആഗസ്റ്റ് 23 - എട്ട് : സോഷ്യൽ സയൻസ്, ഒമ്പത് : ഫിസിക്സ്, കെമിസ്ട്രി, പത്ത് : ഫിസിക്സ്, കെമിസ്ട്രി.  ആഗസ്റ്റ് 24 - എട്ട് : ഒന്നാം ഭാഷ പേപ്പ൪ - രണ്ട്,  പത്ത് : ഹിന്ദി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.