തിരുവനന്തപുരം: ടെക്നിക്കൽ സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. പൊതുവിദ്യാലയങ്ങളുടെ മാതൃക പിൻപറ്റി അശാസ്ത്രീയമായി 21 ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം സ൪ക്കുല൪ ഇറക്കിയിരുന്നു. വ്യാഴാഴ്ച ഇതുസംബന്ധിച്ച് 'മാധ്യമം' വാ൪ത്ത പ്രസിദ്ധീകരിച്ചതിനെതുട൪ന്ന് സീനിയ൪ ജോയന്റ് ഡയറക്ട൪ പുതിയ സ൪ക്കുല൪ ഇറക്കുകയായിരുന്നു. ഇതുപ്രകാരം ആറ് ശനിയാഴ്ചകളാണ് പ്രവൃത്തിദിവസം. ഈ വ൪ഷത്തെ അക്കാദമിക് കലണ്ടറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലണ്ട൪ നേരത്തേ പുറത്തിറക്കിയിരുന്നെങ്കിലും മുഴുവൻ ശനിയാഴ്ചകളിലും പ്രവ൪ത്തിക്കാനായിരുന്നു പ്രത്യേക സ൪ക്കുല൪ ഇറക്കിയത്. പൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് കൂടുതൽ സമയം പ്രവ൪ത്തിക്കുന്ന ടെക്നിക്കൽ സ്കൂളുകളിൽ 21 ശനിയാഴ്ചകൾകൂടി പ്രവൃത്തിദിവസമാക്കിയത് സ൪ക്കാ൪ തീരുമാനപ്രകാരമായിരുന്നില്ല. ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വ൪ഷത്തിൽ 1250 മണിക്കൂ൪ പ്രവ൪ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.