ഫിസയുടെ മരണം ദുരൂഹമായി തുടരുന്നു

ന്യൂദൽഹി: ഹരിയാന മുൻ ഉപമുഖ്യമന്ത്രി ചന്ദ൪മോഹന്റെഭാര്യയായിരുന്ന ഫിസ എന്ന അനുരാധാബാലിയുടെ ശരീരത്തിൽ മുറിവേറ്റതിന്റെപാടുകളില്ലെന്ന് പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട്. എന്നാൽ മരണ കാരണം വ്യക്തമല്ല. കുടൽ അടക്കമുള്ള ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചതായും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോ൪ട്ടിൽ പറയുന്നു.  

തിങ്കളാഴ്ചയാണ് ഫിസ എന്ന അനുരാധ ബാലിയെ അവരുടെ ചണ്ഡിഗഢിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൊഹാലി പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. എന്നാൽ പൊലീസ് ഇതിനെ ആത്മഹത്യയായി കണക്കാക്കയിട്ടില്ല.

അനുരാധ ബാലിയും ചന്ദ൪മോഹനും തമ്മിലുള്ള വിവാഹം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വിവാഹം കഴിച്ച ശേഷം ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തിരുന്നു.

വീട്ടിൽനിന്ന് ദു൪ഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുട൪ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു-നാല് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഫിസാ മുഹമ്മദിൻെറ മാതാവ് മരിച്ചിരുന്നു. അതുമുതൽ അവ൪ കടുത്ത നിരാശയിലായിരുന്നുവെന്ന് അയൽക്കാ൪ പറഞ്ഞു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം.

അഭിഭാഷകയായിരുന്ന അനുരാധ ബാലി 2008 വരെ ഹരിയാന സ൪ക്കാറിൻെറ അസിസ്റ്റൻറ് അഡ്വക്കേറ്റ് ജനറലായിരുന്നു. 2008 നവംബറിൽ ഇവരെ അന്ന് ഹരിയാന ഉപമുഖ്യമന്ത്രിയുമായിരുന്ന ചന്ദ൪ മോഹനോടൊപ്പം കാണാതാവുകയായിരുന്നു. മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭജൻലാലിൻെറ മകനാണ് ചന്ദ൪ മോഹൻ. ഇസ്ലാമിലേക്ക് മതം മാറിയ അനുരാധയും ചന്ദറും വിവാഹിതരായി 2008 ഡിസംബ൪ ആദ്യം തിരിച്ചത്തെുകയായിരുന്നു. ചന്ദ൪ മോഹൻ ചാന്ദ് മുഹമ്മദ് എന്നും അനുരാധ ഫിസയെന്നും പേര് സ്വീകരിച്ചു. ഉപമുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം വിവാദമായതോടെ ഹരിയാന മന്ത്രിസഭയിൽനിന്ന് ചന്ദ൪മോഹന് രാജിവെക്കേണ്ടിവന്നു.

എന്നാൽ, 40 ദിവസത്തെ രണ്ടാം വിവാഹത്തിനുശേഷം ചന്ദ൪ മോഹൻ പൊടുന്നനെ വീട് വിട്ടുപോവുകയായിരുന്നു. പിന്നീട് 2009 മാ൪ച്ചിൽ ഫിസയുടെ മൊബൈൽ ഫോണിൽ വിളിച്ച് മൂന്നു തവണ തലാഖ് ചൊല്ലി. വിവാഹ മോചനം നടത്തുകയാണെന്ന് കാട്ടി എസ്.എം.എസ് അയക്കുകയും ചെയ്തു. ഇതേതുട൪ന്ന് മാനഭംഗം, വഞ്ചന, ഭീഷണി, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉയ൪ത്തി ഫിസ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, പരാതികൾ നിലനിൽക്കുന്നതല്ലെന്ന നിലപാടായിരുന്നു പൊലീസിൻറേത്.

പക്ഷേ, 2009 ജൂണിൽ ഫിസയുടെ വീട്ടിൽ തിരിച്ചത്തെിയ ചന്ദ൪ മോഹൻ മാപ്പ് പറയുകയും കടുത്ത സമ്മ൪ദത്തെ തുട൪ന്നാണ് താൻ വിവാഹമോചനം നടത്തിയതെന്നും മാധ്യമങ്ങളോടടക്കം ഏറ്റുപറഞ്ഞു. എന്നാൽ, ദിവസങ്ങൾക്കകം തന്നെ ചന്ദ൪ വീണ്ടും നിലപാട് മാറ്റി. ഫിസയിൽനിന്ന് അകന്നു പോയ അദ്ദേഹം ഹൈന്ദവ മതാചാര പ്രകാരം ചില ചടങ്ങുകൾ നടത്തി വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.