നീലേശ്വരം: ബൈക്കിലെത്തിയ സംഘം ലൈബ്രറി കെട്ടിടത്തിൻെറ ജനൽചില്ലുകൾ തക൪ത്തു. തിങ്കളാഴ്ച പുല൪ച്ചെയായിരുന്നു സംഭവം. നീലേശ്വരം പള്ളിക്കരയിൽ സി.പി.എം നിയന്ത്രണത്തിലുള്ള പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂമും ഇ.എം.എസ് സ്മാരക ഹാളും പ്രവ൪ത്തിക്കുന്ന കെട്ടിടത്തിനുനേരെയാണ് അക്രമം ഉണ്ടായത്.
രണ്ട് ബൈക്കുകളിലായെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിൻെറ ജനൽചില്ലുകൾ അടിച്ചുതക൪ക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികൾ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.