എഫ്.സി.ഐ മുദ്രയുള്ള അരിച്ചാക്കുകള്‍ സ്വകാര്യ കടയില്‍ ഇറക്കുന്നതിനിടെ പിടികൂടി

കോഴിക്കോട്: ഫുഡ് കോ൪പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) മുദ്രയുള്ള അരിച്ചാക്കുകൾ സ്വകാര്യ വ്യക്തിയുടെ കടയിൽ ഇറക്കുന്നതിനിടെ പിടികൂടി. വലിയങ്ങാടി ചെറൂട്ടി റോഡിലെ കടയിൽ ഇറക്കുകയായിരുന്ന 200ഓളം അരിച്ചാക്കുകളാണ് ടൗൺ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പി.എം അസോസിയേറ്റ്സ് ഉടമ റസാഖ്, ലോറി ¥്രഡെവ൪ മോഹനൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കട സീൽ ചെയ്തിട്ടുണ്ട്.
എഫ്.സി.ഐ എന്നെഴുതിയ ചാക്കുകൾ ഏതു ഡിപ്പോയിൽനിന്നുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ തട്ടിപ്പെന്ന് ബോധ്യമായതിനാൽ ലോറിയും അരിയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയുടമയെയും ലോറി ജീവനക്കാരെയും ചോദ്യം ചെയ്തതിനു ശേഷമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
അതേസമയം, അധികൃതരുടെ ഒത്താശയോടെയാണ് അരിച്ചാക്കുകൾ ഇറക്കിയതെന്ന് സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.