അതിര്‍ത്തിയില്‍ ഇന്ത്യ-പാക് തുരങ്കം കണ്ടെത്തി

ജമ്മു: ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. ഇന്ത്യൻ അതി൪ത്തി സേന നടത്തിയ പെട്രോളിങ്ങിനിടെയാണ് അന്താരാഷ്ട്ര അതി൪ത്തിയിലെ സാംബ സെക്ടറിൽ തുരങ്കം കണ്ടെത്തിയത്.

ഗുഹ പോലെ തോന്നിയ ഭാഗത്ത് കുഴിച്ച് നോക്കിയപ്പോഴാണത്രെ തുരങ്കം ശ്രദ്ധയിൽ പെട്ടത്. 25 അടി താഴ്ചയിലാണ് തുരങ്കം നി൪മിച്ചിട്ടുള്ളത്. പുതുതായി നി൪മിച്ചുട്ടുള്ളതാണ് എന്ന് തോന്നിക്കുന്ന തുരങ്കം പാകിസ്താൻ ഭാഗത്ത് നിന്നും വരുന്നതാണ്. ഒരു എയ൪ സപൈ്ള പൈപ്പും ഇതോടൊപ്പമുണ്ട്.

 എന്നാൽ ഇന്ത്യയിൽ തുരങ്കത്തിന്റെ തുറസ്സ് എവിടെയാണന്ന് അറിവായിട്ടില്ലെന്ന് ബി.എസ് എഫ് ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനറൽ എൻ.എസ് ജംവാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.