സ്കൂളില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

ചെറുതോണി: കഞ്ഞിക്കുഴി നങ്കിസിറ്റി ഗവ. എൽ.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാ൪ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂൾ അധികൃത൪ക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വട്ടോംപാറ തണോലിൽ ഷാജിയുടെ മകൻ അൽസൺ ഷാജിക്ക് (നാലര) പരിക്കേറ്റത്. തലയിൽ ആഴത്തിൽ പരിക്കേറ്റ കുട്ടിയെ അധ്യാപക൪ പ്രാഥമിക ചികിത്സ പോലും നൽകാതെ വീട്ടിലേക്ക് പറഞ്ഞയച്ചതാണ് പരാതിക്കിടയാക്കിയത്. സ്കൂൾ സമയത്ത് പരിക്കേറ്റ കുട്ടിയെ വൈകുന്നേരം 4.30 ന് അധ്യാപക൪ പ്യൂണിനോടൊപ്പം കൂട്ടി വിടുകയായിരുന്നു.
മാതാവ് കുട്ടിയെ തള്ളക്കാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാൽ ചേലച്ചുവട്ടിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് കുട്ടിക്ക് ചികിത്സ നൽകിയത്. തലയിൽ മൂന്ന് തുന്നൽ വേണ്ടി വന്നു. പരിക്കേറ്റ് രണ്ടര മണിക്കൂ൪ സമയം പ്രഥമ ശുശ്രൂഷ പോലും ലഭിക്കാതെ വേദന അനുഭവിക്കേണ്ടി വന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഇ.ഒക്കും പിതാവ് ഷാജി പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.