പൈപ്പ് പൊട്ടി; കതൃക്കടവില്‍ ‘വെള്ളപ്പൊക്കം’

കൊച്ചി: ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുട൪ന്ന് കലൂ൪ കതൃക്കടവ് പള്ളിക്ക് മുൻവശത്ത് ‘വെള്ളപ്പൊക്കം’. ഇതുവഴി കടന്നു പോകുന്ന 26 ഇഞ്ച് വ്യാസമുള്ള പ്രിമാ പൈപ്പാണ് പൊട്ടിയത്. തുട൪ന്ന് നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു.
വാട്ട൪ അതോറിറ്റി അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.  ദിവസങ്ങളായി ഇവിടെ ചെറിയരീതിയിൽ പെപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ വ൪ഷം ഇതേ മാസത്ത് കതൃക്കടവിൽ പ്രിമാപൈപ്പ് പൊട്ടി  ജലവിതരണം സ്തംഭിച്ചിരുന്നു.അന്ന് പൊട്ടിയതിനടുത്തായാണ് പുതിയ പൊട്ടൽ. പെപ്പിൽ നിന്നുള്ള വെള്ളം ശക്തമായി പുറത്തേക്കൊഴുകിയതോടെ പള്ളിക്ക് മുൻവശത്തെ റോഡ് വെള്ളക്കെട്ടായി മാറി. സമീപത്തെ വീടുകളിലേക്കും വെള്ളം എത്തി. റോഡിൽ മുട്ടറ്റോളം ഉയരത്തിൽ വെള്ളം  ഉയ൪ന്നു.  ഇതേതുട൪ന്ന് കലൂ൪, കതൃക്കടവ്, പച്ചാളം, വടുതല തുടങ്ങിയ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണി ചൊവാഴ്ച പൂ൪ത്തിയാകുമെന്ന് വാട്ട൪ അതോറിറ്റി അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.