ന്യൂദൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന എകെജി ഭവന് മുന്നിൽ വി.എസ് അനുകൂല മുദ്രാവാക്യം വിളി. ഉച്ചക്ക് ശേഷം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനായി വി.എസ് കാറിൽ എത്തിയപ്പോഴാണ് പത്തോളം വരുന്ന ആളുകൾ വി.എസിന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചത്. ധീര വീര വിഎസേ എന്നുവിളിച്ചായിരുന്നു മുദ്രാവാക്യം.
ഇത് പലരിലും അമ്പരപ്പ് സൃഷ്ടിച്ചു. ശബ്ദം കേട്ട് എകെ.ജി ഭവന് ഉള്ളിലുള്ള പലരും പുറത്തിറങ്ങി നോക്കുന്നുണ്ടായിരുന്നു.
അതേസമയം, വി.എസിനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഒന്നും ഉണ്ടാവില്ലെന്നാണ് റിപ്പോ൪ട്ട്. പരസ്യ ശാസനയിൽ ഒതുങ്ങുമെന്നാണ് വിവിരം. എന്നാൽ വിവാദ പ്രസംഗം നടത്തിയ എം.എം മണിക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും പറയുന്നു.
വൈകീട്ട് ആറരക്ക് നടക്കുന്ന വാ൪ത്താ സമ്മേളനത്തിൽ പാ൪ട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്മിറ്റി യോഗ തീരുമാനങ്ങൾ വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.