യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതിവാങ്ങിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കവടിയാറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതി വാങ്ങിയ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സാൻട്രോ കാറും കസ്റ്റഡിയിലെടുത്തു.
പേട്ട ആനയറ സ്വദേശികളും സഹോദരങ്ങളുമായ അജി ബ്രൈറ്റ്, ഷാജിബ്രൈറ്റ്, കൂട്ടാളികളായ പേട്ട സ്വദേശി ലാലു എന്ന പ്രേംലാൽ, കഴക്കൂട്ടം സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കവടിയാ൪ ഹീരാ ഫ്ളാറ്റിൽ താമസിക്കുന്ന അജേഷിനെ ജൂലൈ 17ന് രാത്രി കവടിയാറിന് സമീപം സുഹൃത്തുക്കളോടൊപ്പം നിൽക്കവെ കാറിൽ വന്ന നാലംഗ സംഘം ബലമായി പിടിച്ചുകയറ്റിക്കൊണ്ടുപോവുകയായിരുന്നു.
അജിയുടെയും ഷാജിയുടെയും മാതാവിൻെറ കൈയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതും പകരം അജേഷിൻെറ അമ്മയുടെ പേരിൽ ചാക്കയിലുള്ള വസ്തു ഇവരുടെ പേരിൽ എഴുതിക്കൊടുക്കാൻ പറഞ്ഞത് കേൾക്കാത്തതിലുള്ള വിരോധത്താലാണ് അജേഷിനെ കൂട്ടാളികളുടെ സഹായത്തോടെ അജി ബ്രൈറ്റും ഷാജി ബ്രൈറ്റും തട്ടിക്കൊണ്ടുപോയത്.
തുട൪ന്ന് പ്രതികൾ അജേഷിൻെറ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തി ചാക്കയിലുള്ള വസ്തു എഴുതി വാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസം ഉച്ചയോടെ വഞ്ചിയൂ൪ ഭാഗത്ത് ഇറക്കി വിടുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണ൪ ടി.ജെ. ജോസ്, ഡി.സി.പി പി. വിമലാദിത്യ, കൻൻേറാമെൻറ് അസി. കമീഷണ൪ എം.ജി. ഹരിദാസ് എന്നിവരുടെ നി൪ദേശാനുസരണമാണ് അറസ്റ്റ്.
മ്യൂസിയം സി.ഐ മോഹനൻ നായ൪, സ്പെഷൽ ബ്രാഞ്ച് എസ്.ഐ റാണാ ചന്ദ്രൻ, എ.എസ്.ഐ സുനിൽലാൽ, സീനിയ൪ സി.പി.ഒ ഗോപകുമാ൪, ഷാഡോ പൊലീസിലെ അംഗങ്ങൾ എന്നിവ൪ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.