വീടുകയറിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നു

കുമ്പള: വീടുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ബംബ്രാണ വില്ലേജ് ഓഫിസിന് സമീപം താമസിക്കുന്ന അസ്മയുടെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച പുല൪ച്ചെയാണ് സംഭവം. ടെറസിന് മുകളിലെ ഏണിമുറിയുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര പൊളിക്കുന്ന ശബ്ദം കേട്ടുണ൪ന്ന യുവതി ബഹളംവെച്ചപ്പോൾ ഓടിവന്ന മോഷ്ടാവ് കഴുത്തിലിരുന്ന ഒന്നരപവൻ സ്വ൪ണമാല പൊട്ടിച്ച് പുറത്തേക്കോടുകയായിരുന്നു. അയൽക്കാരെത്തി പൊലീസിനെ വിളിച്ചു. കുമ്പള എസ്.ഐ നാരായണൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.