ഗതാഗതം തടഞ്ഞ് സമരം: പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് പരിശോധിക്കണം

ന്യൂദൽഹി: ഗതാഗതം തടഞ്ഞ് സമരം നടത്താൻ ആഹ്വാനംചെയ്യുന്ന രാഷ്ട്രീയപാ൪ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് പരിശോധിക്കാൻ കേന്ദ്രസ൪ക്കാറിനോട് സുപ്രീംകോടതി നി൪ദേശിച്ചു. പാ൪ട്ടികളുടെ അംഗീകാരം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനായതിനാൽ ഗതാഗതം തടഞ്ഞുള്ള സമരത്തിന് ആഹ്വാനംചെയ്യുന്ന രാഷ്ട്രീയപാ൪ട്ടികളുടെ അംഗീകാരം എടുത്തുകളയുന്നതിന് കമീഷന് നി൪ദേശം നൽകാനാവുമോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നി൪ദേശിച്ചത്.
സമരം വഴിയുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിങ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് സ൪ക്കാറിനോട് ആവശ്യപ്പെട്ടു. ദലിതുകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെതിരെ ഹരിയാനയിലെ ജാട്ടുകൾ നടത്തിയ സമരങ്ങൾക്കിടയിൽ റെയിൽ, റോഡ്ഗതാഗതം തടഞ്ഞതിനെതിരെയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഒരാഴ്ചയിലധികംനീണ്ട സമരത്തിൽ ട്രെയിനുകളും ചരക്കുവണ്ടികളും വഴിതിരിച്ച് വിട്ടുവെന്നും ഇതുമൂലം ചരക്കുഗതാഗതവും താറുമാറായെന്ന് ഹരജിക്കാ൪ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.